ന​ഗ​സ​ഭ​യു​ടെ ഇ​ല​ക്ട്രി​ക് ഓ​ട്ടോ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ഹൈ​ബി ഈ​ഡ​ൻ എം.​പി, മേ​യ​ർ

എം. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ഓ​ട്ടോ​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​യാ​ത്ര​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ പ​ദ്ധ​തി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ച്ചു.

എ​റ​ണാ​കു​ളം ഇ.​എം.​എ​സ് ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​ഐ.​ഇ​സെ​ഡി​ന്‍റെ സ്മാ​ര്‍ട്ട് എ​സ്.​യു.​ടി, യു.​എ​ന്‍ ഹാ​ബി​റ്റാ​റ്റി​ന്‍റെ അ​ര്‍ബ​ന്‍ പാ​ത്ത് വേ​സ്​ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ജി​ല്ല ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 100 ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ​ക​ളാ​ണ് ന​ഗ​ര​ത്തി​ല്‍ സ​ർ​വി​സ് ന​ട​ത്തു​ക.

ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളു​ടെ സു​സ്ഥി​ര ഭാ​വി​യെ ക​രു​തി​യു​ള്ള മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ത്തി​നാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ച്ചി ന​ഗ​ര​സ​ഭ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വാ​സ​വ​ന്‍ പ​റ​ഞ്ഞു. കൊ​ച്ചി​യു​ടെ പ​രി​സ്ഥി​തി കാ​ര്യ​ങ്ങ​ളി​ല്‍ ക​ക്ഷി​രാ​ഷ്ട്രീ​യ വേ​ര്‍തി​രി​വി​ല്ലാ​തെ എ​ല്ലാ സം​ഘ​ട​ന​ക​ളും കൈ​കോ​ര്‍ക്കു​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ മേ​യ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ച്ചി​യെ ഇ-​മൊ​ബി​ലി​റ്റി ന​ഗ​ര​മാ​ക്കി മാ​റ്റു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ-​ഓ​ട്ടോ​ക​ളി​ലെ യാ​ത്ര ബു​ക്ക് ചെ​യ്യാ​നു​ള്ള ഒ​സ (AUSA) എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഹൈ​ബി ഈ​ഡ​ന്‍ എം.​പി പ്ര​കാ​ശ​നം ചെ​യ്തു.

അ​ഞ്ച് ഇ-​വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ​യും ഡ്രൈ​വ​ര്‍മാ​ര്‍ക്കു​ള്ള കി​റ്റ് വി​ത​ര​ണം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍സി​യ​യും നി​ര്‍വ​ഹി​ച്ചു. ജ​ര്‍മ​ന്‍ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഡെ​വ​ല​പ്​​മെ​ന്‍റ് എം​ബ​സി ഡെ​പ്യൂ​ട്ടി ഹെ​ഡ് ഡി​ർ​ക്ക് സ്റ്റെ​ഫേ​ർ​സെ​ൻ, കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ആ​ര്‍. റെ​നീ​ഷ്, എം.​എ​ച്ച്.​എം. അ​ഷ​റ​ഫ്, പ്രി​യ പ്ര​ശാ​ന്ത്, വി.​എ. ശ്രീ​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഓ​ട്ടോ​തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ബി. സ്യ​മ​ന്ത​ഭ​ദ്ര​ന്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​കെ. ഇ​ബ്രാ​ഹിം കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ഇ- ​ഓ​ട്ടോ ഒ​ന്നി​ന് 50,000 രൂ​പ സ​ബ്സി​ഡി ധ​ന​സ​ഹാ​യ​മാ​ണ് ഇ​ല​ക്​​ട്രി​ക്​ ഓ​ട്ടോ പ​ദ്ധ​തി​വ​ഴി ന​ല്‍കു​ന്ന​ത്. 80 ഓ​ട്ടോ​ക​ള്‍ക്കു​ള്ള സ​ബ്സി​ഡി ജി.​ഐ.​ഇ​സെ​ഡും 20 ഓ​ട്ടോ​ക​ള്‍ക്കു​ള്ള സ​ബ്സി​ഡി യു.​എ​ന്‍ ഹാ​ബി​റ്റാ​റ്റു​മാ​ണ് ന​ല്‍കു​ന്ന​ത്.

Tags:    
News Summary - Electric Autorickshaw Scheme of Kochi Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.