പരിസ്ഥിതി സൗഹൃദ ഇ-യാത്രയിലേക്ക് കൊച്ചി
text_fieldsകൊച്ചി: കൊച്ചിയിലെ സാധാരണക്കാരുടെ പരിസ്ഥിതി സൗഹൃദയാത്രകള്‍ക്ക് തുടക്കം കുറിച്ച് നഗരസഭയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ പദ്ധതി മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
എറണാകുളം ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജി.ഐ.ഇസെഡിന്റെ സ്മാര്‍ട്ട് എസ്.യു.ടി, യു.എന്‍ ഹാബിറ്റാറ്റിന്റെ അര്‍ബന്‍ പാത്ത് വേസ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ല ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘം സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 100 ഇലക്ട്രിക് ഓട്ടോകളാണ് നഗരത്തില്‍ സർവിസ് നടത്തുക.
ഇന്ത്യന്‍ നഗരങ്ങളുടെ സുസ്ഥിര ഭാവിയെ കരുതിയുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് സഹകരണ മേഖലയുടെ സഹകരണത്തോടെ കൊച്ചി നഗരസഭ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി വാസവന് പറഞ്ഞു. കൊച്ചിയുടെ പരിസ്ഥിതി കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാ സംഘടനകളും കൈകോര്‍ക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മേയര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയെ ഇ-മൊബിലിറ്റി നഗരമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി ഇ-ഓട്ടോകളിലെ യാത്ര ബുക്ക് ചെയ്യാനുള്ള ഒസ (AUSA) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഹൈബി ഈഡന് എം.പി പ്രകാശനം ചെയ്തു.
അഞ്ച് ഇ-വാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എയും ഡ്രൈവര്‍മാര്‍ക്കുള്ള കിറ്റ് വിതരണം ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയയും നിര്‍വഹിച്ചു. ജര്‍മന്‍ ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റ് എംബസി ഡെപ്യൂട്ടി ഹെഡ് ഡിർക്ക് സ്റ്റെഫേർസെൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി.ആര്. റെനീഷ്, എം.എച്ച്.എം. അഷറഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത് തുടങ്ങിയവര്‍ പങ്കെടുത്തു. ഓട്ടോതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രന്‍ സ്വാഗതവും സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
ഇ- ഓട്ടോ ഒന്നിന് 50,000 രൂപ സബ്സിഡി ധനസഹായമാണ് ഇലക്ട്രിക് ഓട്ടോ പദ്ധതിവഴി നല്‍കുന്നത്. 80 ഓട്ടോകള്‍ക്കുള്ള സബ്സിഡി ജി.ഐ.ഇസെഡും 20 ഓട്ടോകള്‍ക്കുള്ള സബ്സിഡി യു.എന്‍ ഹാബിറ്റാറ്റുമാണ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.