ക​ല​ക്ട​റേ​റ്റി​ലെ ജി.​എ​സ്.​ടി ഓ​ഫി​സി​ൽ തീ​പീ​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ

അ​ഗ്നിര​ക്ഷാ സേ​ന പ​രി​ശോ​ധി​ക്കു​ന്നു

കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

കാ​ക്ക​നാ​ട്: ക​ല​ക്ട​റേ​റ്റി​ലെ ജി.​എ​സ്.ടി ഓ​ഫീ​സി​ൽ തീ​പി​ടിത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. യു.​പി.​എ​സ്.​സി പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്ക് ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ ഡ്രൈ​വ​ർ ടി.​എ​സ്. ബി​ജു​വാ​ണ് ര​ണ്ടാം നി​ല​യി​ലെ ജി.​എ​സ്.​ടി ഓ​ഫി​സി​ൽ നി​ന്നും പു​ക​യു​യ​രു​ന്ന​ത്​ ക​ല​ക്ട​റേ​റ്റി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഷി​ജു​മോ​ൻ ചാ​ക്കോ​യെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര അ​ഗ്നി ര​ക്ഷാ​സേ​ന ക​ല​ക്ട​റേ​റ്റി​ലെ​ത്തി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ആ​രും ഓ​ഫീ​സി​ൽ ഇ​ല്ലാ​യി​രു​ന്നു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഓ​ഫീ​സ് മേ​ശ​ക്ക് മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​താ​നും രേ​ഖ​ക​ളും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ, ടേ​ബി​ൾ ഫാ​ൻ, ക​മ്പ്യൂ​ട്ട​ർ മോ​ണി​റ്റ​ർ എ​ന്നി​വ​യും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ഭി​ത്തി​യി​ൽ ഒ​ട്ടി​ച്ചി​രു​ന്ന മ​ര​ത്തി​ന്‍റെ പാ​ന​ലി​നും തീ​പി​ടി​ച്ചു. ഓ​ഫീ​സ് മു​റി​ക്കു​ള്ളി​ലെ പ്ല​ഗ്ഗി​ൽ നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ഡ​സ്റ്റ​ൽ ഫാ​നി​ൽ നി​ന്നും തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഓ​ഫീ​സ് ശ​നി​യാ​ഴ്ച പൂ​ട്ടി പോ​യ​പ്പോ​ൾ പ്ര​ധാ​ന സ്വി​ച്ചു​ക​ൾ ഒ​ന്നും ഓ​ഫാ​ക്കി​യി​രു​ന്നി​ല്ലെ​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ മു​റി​യി​ലെ എ.​സി​യും ഓ​ഫാ​ക്കി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, മു​റി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന ക​മ്പ്യൂ​ട്ട​റു​ക​ളും ഫ​യ​ലു​ക​ളും സു​ര​ക്ഷി​ത​മാ​ണ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ നാ​ശം ക​ണ​ക്കാ​ക്കു​ന്നു. അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍മാ​രാ​യ പോ​ള്‍ ഷാ​ജി ആ​ന്റ​ണി, ജി​വ​ന്‍ ഐ​സ​ക്ക്, കെ.​എം. അ​ബ്ദു​ള്‍ ന​സീ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്.

Tags:    
News Summary - Fire broke out on the second floor of the Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.