മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ബീച്ച് സൗന്ദര്യവത്കരണവും സംരക്ഷണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ബീച്ച് സൗന്ദര്യവത്കരണത്തിന് മുന്നോടിയായി തീരസംരക്ഷണത്തിന് പുലിമുട്ടുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള വിശദ പദ്ധതി റിപ്പോർട്ട് ചെന്നൈ ഐ.ഐ.ടിയുടെ അംഗീകാരത്തോടെ ഏപ്രിൽ ആദ്യവാരത്തിനകം സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. കെ.എം.ആർ.എൽ ആണ് പ്രപ്പോസൽ അവതരിപ്പിച്ചത്.
സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് അവർ തയാറാക്കിയ രൂപരേഖയും യോഗത്തിൽ പ്രദർശിപ്പിച്ചു. കെ.എം.ആർ.എലും സി.എസ്.എം.എലും സംയുക്തമായാണ് ബീച്ച് സൗന്ദര്യവത്കരണത്തിന് പദ്ധതി ആവിഷ്കരിക്കുന്നത്.
കെ.ജെ. മാക്സി എം.എൽ.എ, മേയർ എം. അനിൽകുമാർ, കലക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ എസ്. ഷാനവാസ്, ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ, സബ് കലക്ടർ വിഷ്ണുരാജ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റിഡ്, ഇറിഗേഷൻ, ടൂറിസം ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.