മട്ടാഞ്ചേരി: കൊച്ചിക്കാർക്ക് ഓർമകളിൽ മധുരം പെയ്യിക്കുന്ന പിന്നണി ഗായകൻ എച്ച്. മെഹബൂബ് ഓർമയായിട്ട് 40 വർഷം. ഗായകെൻറ മധുരമൂറുന്ന ഓർമയിൽ അനുസ്മരണ ചടങ്ങുകൾ കോവിഡിെൻറ പശ്ചാത്തലത്തിൽ സംഘടിപ്പിക്കാനാവാത്ത മനോവിഷമത്തിലാണ് കൊച്ചിക്കാർ. ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന അനശ്വര ഗായകെൻറ സ്മരണ നിലനിർത്താൻ ഇന്നുള്ളത് കൊച്ചിയിലെ സംഗീതപ്രേമികൾ രൂപം കൊടുത്ത ഒരു ഓർക്കസ്ട്രയും ഫോർട്ട്കൊച്ചി കൽവത്തിയിലെ മെഹബൂബ് മ്യൂസിക്കൽ പാർക്കും മാത്രം.
ഫോർട്ട്കൊച്ചിയിലെ ഒരു ദഖ്നി മുസ്ലിം കുടുംബത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുമ്പോൾ പട്ടാള ബാരക്കിനടുത്ത് അവരുടെ ഷൂ പോളിഷ് ചെയ്താണ് മെഹബൂബ് തെൻറ ബാല്യം തള്ളിനീക്കിയത്. ഉറുദു സംസാരിക്കുന്ന കുടുംബാംഗമായതിനാൽ ഉത്തരേന്ത്യയിൽനിന്നുള്ള പട്ടാളക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ഭായിക്ക് കഴിഞ്ഞു. സൈഗാളിെൻറയും മുഹമ്മദ് റഫിയുെടയും തലത്ത് മഹ്മൂദിെൻറയും ഗാനങ്ങൾ ബാരക്കിൽ പട്ടാളക്കാർക്കായി ഭായി ആലപിക്കുമായിരുന്നു. ആദ്യകാല മലയാളഗാനങ്ങൾ ഹിന്ദിഗാനങ്ങളുടെ നേർപതിപ്പുകളായിരുന്ന കാലത്താണ് വേറിട്ട ശബ്ദതാളവുമായി മെഹബൂബ് രംഗപ്രവേശം ചെയ്യുന്നത്.
ദുലാരിയിൽ മുഹമ്മദ് റഫി പാടിയ 'സുഹാനി രാത് ദൽചുകി' എന്ന ഗാനത്തിന് മെഹബൂബ് മലയാളി മാനം നൽകി. ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച 'ജീവിതനൗക'യിലെ ''അകാല ആരും കൈവിടും'' എന്ന ഗാനം മലയാളക്കരയെ ഇളക്കി മറിച്ചു. ടി.കെ. പരീക്കുട്ടിയുടെ 'നീലക്കുയിൽ' എന്ന ചിത്രത്തിൽ ഭായി പാടിയ 'മാനെന്നും വിളിക്കില്ല...' എന്ന തനി നാടൻ പ്രേമഗാനം അന്നത്തെ യുവതലമുറയുടെ ഹരമായിരുന്നു.
അടുത്തകാലത്ത് പുറത്തിറങ്ങിയ ചില സിനിമകളിൽ മെഹബൂബ് പാടിയ ഗാനങ്ങൾ പുതിയ രീതിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ജനഹൃദയം അത് ഏറ്റുവാങ്ങിയത് മഹാനായ ആ കലാകാരനോട് മലയാളികൾക്കുള്ള ആദരവിെൻറ സൂചകമായി മാറി. 'നായര് പിടിച്ച പുലിവാൽ' എന്ന ചിത്രത്തിലെ ''കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി...'', 'ഡോക്ടർ' എന്ന ചിത്രത്തിലെ ''കേളെടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത്...'' തുടങ്ങി നർമത്തിൽ ചാലിച്ച ഗാനങ്ങളായിരുന്നു ഭായിയെ അനശ്വരനാക്കിയത്. 1981ഏപ്രിൽ 22ന് കാക്കനാട്ടെ ബന്ധുവിെൻറ വീട്ടിൽ വെച്ച് മലയാളികളുടെ പ്രിയ ശബ്ദം എന്നെന്നേക്കുമായി നിലച്ചു. സ്മരണാഞ്ജലി ഇെല്ലങ്കിലും നവ മാധ്യമങ്ങളിൽ തങ്ങളുടെ ഇഷ്ടഗായകെൻറ ഓർമ പുതുക്കുകയാണ് സംഗീതപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.