കൊച്ചി: മികച്ച സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കി വിദ്യാർഥികൾക്ക് അത്യാധുനിക പഠന നിലവാരം ഉറപ്പാക്കുകയാണ് അധികൃതർ. ജില്ലയിലെ 900 സ്കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ യാഥാർഥ്യമാക്കി. ഈ സ്കൂളുകളിലേക്കായി 10,211 ലാപ്ടോപ്പുകൾ, 5412 പ്രോജക്ടറുകൾ, 3482 മൗണ്ടിങ് ആക്സസറീസ്, 1916 സ്ക്രീനുകൾ/ ബോർഡുകൾ, 43 ഇഞ്ച് ടെലിവിഷൻ 443 എണ്ണം, 407 മൾട്ടി ഫങ്ഷൻ പ്രിൻററുകൾ, 431 ഡി.എസ്.എൽ.ആർ കാമറകൾ, 476 എച്ച്.ഡി വെബ്കാം, 7363 യു.എസ്.ബി സ്പീക്കർ എന്നിവ വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കൂടാതെ, എ.ഐ സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ നടപടികളിലാണ് വിദ്യാഭ്യാസ വകുപ്പ്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഇതിൽ ഉൾപ്പെടും. എൽ.പി സ്കൂളുകൾ മുതൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.എസ് സ്കൂളുകൾ വരെയും ഇതിലുണ്ട്. എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി- വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലും ഹൈടെക് ക്ലാസ് മുറികൾ കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയിട്ടുമുണ്ട്.
ലാപ്ടോപ്പുകൾ -3263
പ്രോജക്ടറുകൾ -1568
മൗണ്ടിങ് ആക്സസറീസ് -900
സ്ക്രീൻ/ബോർഡ് -467
43'' ടെലിവിഷൻ -178
മൾട്ടിഫങ്ഷൻ പ്രിൻറർ -163
ഡി.എസ്.എൽ.ആർ കാമറ -173
എച്ച്.ഡി വെബ്കാം -194
യു.എസ്.ബി സ്പീക്കർ -2073
ലാപ്ടോപ്പുകൾ -6940
പ്രോജക്ടറുകൾ -3840
മൗണ്ടിങ് ആക്സസറീസ് -2578
സ്ക്രീൻ/ബോർഡ് -1449
43'' ടെലിവിഷൻ -264
മൾട്ടിഫങ്ഷൻ പ്രിൻറർ -244
ഡി.എസ്.എൽ.ആർ കാമറ -257
എച്ച്.ഡി വെബ്കാം -281
യു.എസ്.ബി സ്പീക്കർ -5286
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.