കളമശ്ശേരി: കൃത്യമായ വിവരത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയതും മൂന്നുപേരെ അറസ്റ്റ് ചെയ്തതും എന്ന്തൃക്കാക്കര എ.സി പി.വി. ബേബി. രണ്ട് കേസാണെടുത്തത്. പത്ത് മുറികൾ ഉള്ളതിൽ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടിടത്തും പിടിയിലായ വിദ്യാർഥികൾ ഉണ്ടായിരുന്നു. കൃത്യമായ മുന്നൊരുക്കത്തോടെ കോളജ് മേലധികാരികളുടെ രേഖാമൂലമുള്ള അനുമതിയോടെയായിരുന്നു പരിശോധന. ഹോളി ആഘോഷം കൊഴുപ്പിക്കാൻ കഞ്ചാവ് വന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
താമസക്കാർ അറിയാതെ കഞ്ചാവ് എത്തില്ല. പുറമേനിന്നുള്ളവരുടെ സഹായം ഉണ്ടെന്നുള്ള വിവരം ലഭിച്ചതായും എ.സി വ്യക്തമാക്കി. താമസക്കാരെയും വന്നുപോയവരെയും കുറിച്ചുള്ള അന്വേഷണം ഉണ്ടാകും. അതേസമയം, ഒഴിഞ്ഞ മദ്യക്കുപ്പികളുടെ വലിയ ശേഖരം തന്നെ മുറികളിൽ പൊലീസ് കണ്ടെത്തി. മദ്യം പകർന്ന് നൽകാനുള്ള അളവ് പാത്രം, ലഹരി ഉപയോഗിക്കുന്ന ഉപകരണം, ത്രാസ് തുടങ്ങിയവ പരിശോധനയിൽ ലഭിച്ചു. പരിശോധനക്കിടെ പ്രതികളിൽ ഒരാളുടെ ഫോണിലേക്ക് കോട്ടയത്ത് നിന്ന് മറ്റൊരു വിദ്യാർഥിയുടെ കോൾ വന്നു. സാധനം സുരക്ഷിതമല്ലെയെന്നുള്ളതായിരുന്നു പൊലീസിന്റെ സാന്നിധ്യത്തിൽ വന്ന കോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.