കൊച്ചി: അന്തർസംസ്ഥാന കുറ്റവാളി മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷിനെ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷണർ എ. അക്ബറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കേസുകളുള്ള അനീഷിനെതിരെ കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ് തുടങ്ങി 45ഓളം കേസുകളുണ്ട്.
ഇയാൾക്കെതിരെ എറണാകുളം ജില്ല കലക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അനീഷിനെയും കൂട്ടാളികളെയും പിടികൂടുന്നതിന് ‘കൊച്ചി സിറ്റി പൊലീസ് ഓപറേഷൻ മരട്’ എന്ന പ്രത്യേക സംഘത്തിന് രൂപംനൽകിയിരുന്നു.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ അസി. കമീഷണർമാരായ പി. രാജ്കുമാർ, ടി.ആർ. ജയകുമാർ, പി.വി. ബേബി, ഇൻസ്പെക്ടർമാരായ പ്രതാപ് ചന്ദ്രൻ, വിപിൻദാസ്, തൃദീപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ അഖിൽ, എയിൻ ബാബു, ആഷിക്, ജിൻസൻ ഡൊമിനിക്, സെബാസ്റ്റിൻ പി. ചാക്കോ, രതീഷ്, ജോസി, സുനേഖ്, എ.എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് കുമാർ, വിബിൻ, ജിത്തു, ശബരീനാഥ്, വിഷ്ണു, മനീഷ്, ശ്രീജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.