ചോറ്റാനിക്കര: കനത്ത മഴയില്‍ ചോറ്റാനിക്കര കുരീക്കാട് കണിയാമലയില്‍ മണ്ണിടിഞ്ഞു. അഞ്ചുവീടുകള്‍ അപകടാവസ്ഥയിലാണ്. ചോറ്റാനിക്കര പഞ്ചായത്തിലെ 13ാം വാര്‍ഡിലാണ് മണ്ണിടിച്ചിലുണ്ടായ പ്രദേശം.
കഴിഞ്ഞദിവസത്തെ അതിശക്തമായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റുമായി ആലോചിച്ച് അപകടാവസ്ഥയിലായ മണ്‍തിട്ട ഇടിച്ചുമാറ്റി താല്‍ക്കാലിക പരിഹാരമുണ്ടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മണ്ണിടിച്ചിലുണ്ടായ മലയുടെ മുകളില്‍ രണ്ടുവീട്ടുകാരാണ് താമസിക്കുന്നത്. ഈ വീടുകള്‍ ഏതുസമയവും താഴേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത്. അപകടാവസ്ഥ മനസ്സിലാക്കി രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാൻ നടപടിയെടുത്തിട്ടുണ്ട്. സമീപത്തെ ആശങ്കയിലുള്ള മറ്റു കുടുംബങ്ങളെയും സുരക്ഷിതമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
കുരീക്കാട് കണിയാമല റോഡിന്റെ വശങ്ങളിലെ ഭിത്തിയും ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.