കൊച്ചി: നഗരവീഥികളെ പ്രകാശപൂരിതമാക്കാൻ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി ജൂണോടെ പൂര്‍ത്തിയാകും. 40 കോടി മുടക്കി കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതി നവംബര്‍ 15നാണ് ആരംഭിച്ചത്. വൈദ്യുതി മന്ത്രാലയം നിര്‍ദേശിക്കുന്ന 150 ലുമെന്‍സ് പെര് വാട്ട് സ്പെസിഫിക്കേഷനോടെയുള്ള 40, 400 എൽ.ഇ.ഡി ലൈറ്റുകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്.
2000 സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ലൈറ്റുകള്‍ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകളുടെ കേടുപാടുകള്‍ കണ്ടെത്തി പരിഹരിക്കാനും ഗ്രൂപ്പ് കണ്ട്രോള് സംവിധാനത്തിലൂടെ സാധിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി ബില്ലില്‍ 11.5 കോടിയുടെ ലാഭം നേടാനാകുമെന്ന് കൊച്ചി കോർപറേഷൻ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന, പരിപാലനം ഉള്‍പ്പടെ ഏഴു വര്‍ഷം വരെയാണ് വാറന്റി.
കോര്പറേഷന് പരിധിയിലെ 2263 പ്രാദേശിക റോഡുകളിലും 102 പ്രധാന റോഡുകളിലും 223 ചെറിയ റോഡുകളിലും മൂന്ന് സംസ്ഥാന പാതയിലും മൂന്ന് ദേശീയപാതയിലും ലൈറ്റുകള്‍ സ്ഥാപിക്കും. ഓരോ റോഡിന്റെയും സ്വഭാവവും ഘടനയും അനുസരിച്ച് 20 വാട്ട്സ്, 36 വാട്ട്സ്, 50 വാട്ട്സ്, 70 വാട്ട്സ്, 110 വാട്ട്സ്, 220 വാട്ട്സ് എന്നിങ്ങനെയാണ് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ വൈദ്യുതി ബില്ലിന്റെ ഒരു മാസത്തെ ശരാശരി തുക ഒരു കോടിയാണ്. എന്നാല്‍, പുതിയ പദ്ധതി വരുന്നതോടെ ഇത് 29 ലക്ഷം രൂപയായി കുറയുമെന്ന് മേയർ പറഞ്ഞു. അപ്രകാരം ഒരു വര്‍ഷത്തില്‍ ഏകദേശം ഒമ്പതു കോടി രൂപക്കടുത്ത് ലാഭിക്കാം. പരിപാലന ഇനത്തില്‍ കോര്പറേഷന് വരുന്ന ചെലവില്‍ ആദ്യ അഞ്ചു വര്‍ഷത്തില്‍ 2.5 കോടി രൂപ വീതം ലാഭിക്കാന്‍ സാധിക്കും.
അതുകൂടി കണക്കാക്കിയാല്‍ 11.5 കോടി രൂപയാണ് കോര്പറേഷൻ ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന ലാഭം. പദ്ധതി വരുന്നതോടെ വൈദ്യുതി ബില്ലിനത്തില്‍ തന്നെ പദ്ധതിയുടെ മുടക്ക് മുതലും ലാഭവും കോര്പറേഷന് ലഭ്യമാകുമെന്നും മേയർ പറഞ്ഞു. നിലവില്‍ കൊച്ചിന് ഷിപ്യാര്ഡിന് മുന്നില്‍ എം.ജി റോഡിലും വെണ്ടുരുത്തിപ്പാലത്തിലും സഹോദരന് അയ്യപ്പന് റോഡില്‍ സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.