കളം പിടിക്കാൻ സ്ഥാനാർഥികൾ

കൊ​ച്ചി: ചൂ​ട്​ ക​ത്തി​ക്ക​യ​റു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം എ​ത്തി​യി​ല്ലെ​ങ്കി​ലും പ്ര​ചാ​ര​ണം ചൂ​ട്​ പി​ടി​ക്കു​ന്ന​തി​ന്​ മു​മ്പേ ക​ള​ത്തി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ. സ്ഥ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ എ​ൽ.​ഡി.​എ​ഫ്​ സാ​ര​ഥി​ക​ളാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മു​ഴം മു​ന്നി​ൽ.

സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച്​ ധാ​ര​ണ​യാ​യെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നാ​ൽ യു.​ഡി.​എ​ഫ്​ ഇ​നി​യും ​പ്ര​ത്യ​ക്ഷ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ബി.​ജെ.​പി​യു​ടെ കാ​ര്യ​വും അ​ങ്ങ​നെ​ത​ന്നെ. എ​ന്നാ​ൽ, മു​ഖ്യ പ്ര​ചാ​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ മു​ന്ന​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി. പൊ​തു​പ​രി​പാ​ടി​ക​ളി​ലും ജ​ന​കീ​യ സ​മ​ര മു​ഖ​ങ്ങ​ളി​ലും വി​വാ​ഹം, മ​ര​ണം പോ​ലു​ള്ള ച​ട​ങ്ങു​ക​ളി​ലും സ്ഥ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ചി​ട്ടു​മു​ണ്ട്. 

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം കാ​ത്ത്​

പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​തി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം വ​രാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്​ പാ​ർ​ട്ടി​ക​ൾ. അ​തി​ന്​ കാ​ര​ണം പ​ല​തു​ണ്ട്. വോ​ട്ടെ​ടു​പ്പി​ന്​ കൂ​ടു​ത​ൽ സ​മ​യ​മു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ഴേ തു​ട​ങ്ങു​ന്ന പ്ര​ചാ​ര​ണം അ​തു​വ​രെ ചൂ​ടോ​ടെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ങ്കി​ൽ പ​ണ​ച്ചെ​ല​വേ​റും. അ​തി​നാ​ൽ, കൂ​ടു​ത​ൽ പ​ണ​മി​റ​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടു​മ​തി എ​ന്നാ​ണ്​ തീ​രു​മാ​നം.

ചി​ല സു​പ്ര​ധാ​ന ക​ൺ​വെ​ൻ​ഷ​നു​ക​ളും യോ​ഗ​ങ്ങ​ളു​മൊ​ക്കെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ ശേ​ഷ​മേ ഉ​ണ്ടാ​കൂ. ക​ന​ത്ത ചൂ​ടും മ​റ്റൊ​രു കാ​ര​ണ​മാ​ണ്. അ​തു​കൊ​ണ്ട്​​ത​ന്നെ കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​ന്ന്​ ‘സെ​റ്റാ’​കു​ന്ന​തു​വ​രെ നേ​രി​ട്ടി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ധി​കം ആ​ഘോ​ഷ​മാ​ക്കേ​ണ്ടെ​ന്നാ​ണ്​​ മു​ന്ന​ണി​ക​ളു​ടെ നി​ല​പാ​ട്. 

മു​മ്പേ പ​റ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥ​നാ​ർ​ഥി​ക​ൾ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. പോ​സ്റ്റ​റു​ക​ളൂം ചു​വ​രെ​ഴു​ത്തും വ്യാ​പ​ക​മാ​ണ്. എ​റ​ണാ​കു​ള​ത്ത്​ കെ.​ജെ. ഷൈ​ൻ സ​ഭാ​നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച്​ തു​ട​ക്ക​മി​ട്ട പ്ര​ചാ​ര​ണം ഗൃ​സ​ന്ദ​ർ​ശ​ങ്ങ​ളി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും പ്ര​ധാ​ന വ്യ​ക്​​തി​ക​ളെ​യും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ​യും കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി. സാ​ധാ​ര​ണ​ക്കാ​രാ​യ വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ തൊ​ഴി​ലി​ട​ങ്ങ​ളി​ലും അ​വ​ർ എ​ത്തു​ന്നു.

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കൂ​ടി​യാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്​​ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​ലു​വ, അ​ങ്ക​മാ​ലി, കു​ന്ന​ത്തു​നാ​ട്, പെ​രു​മ്പാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​മു​ഖ​രു​ടെ കു​ടും​ബ​ങ്ങ​ൾ, വ്യ​വ​സാ​യ​ശാ​ല​ക​ൾ, തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​നാ​ർ​ഥി​യെ​ത്തി. മൂ​വാ​റ്റു​പു​ഴ​യി​ലും കോ​ത​മം​ഗ​ല​ത്തും അ​ഡ്വ. ജോ​യ്​​സ്​ ജോ​ർ​ജും പി​റ​വ​ത്ത്​ തോ​മ​സ്​ ചാ​ഴി​ക്കാ​ട​നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ണ്ഡ​ല​മാ​കെ ഓ​ടി​യെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

സ്ഥ​ാനാ​ർ​ഥി​യെ അ​റി​യാം, എ​ങ്കി​ലും...

സി​റ്റി​ങ്​ എം.​പി​മാ​രെ മാ​റ്റേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​തോ​ടെ എ​റ​ണാ​കു​ള​ത്ത്​ ഹൈ​ബി ഈ​ഡ​നും ചാ​ല​ക്കു​ടി​യി​ൽ ബെ​ന്നി ബ​ഹ​നാ​നും ഇ​ടു​ക്കി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സും ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന​തി​ൽ യൂ.​ഡി.​എ​ഫ്​ ക്യാ​മ്പി​ൽ സം​ശ​യ​മി​ല്ല.

എ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ട്​ മ​തി പ്ര​ത്യ​ക്ഷ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ തീ​രു​മാ​നം. എ​ന്നാ​ൽ, ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ​മു​ന്ന​ണി​യു​ടെ ജി​ല്ല നേ​തൃ​യോ​ഗം അ​ട​ക്കം കൂ​ടി​യാ​ലോ​ച​ന​ക​ളും പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളും മ​റ്റ്​ അ​ടി​സ്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ഷി​യാ​സ്​ പ​റ​ഞ്ഞു. എ​ങ്കി​ലും എ​ൽ.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​യ​റി​യു​ള്ള വോ​ട്ട്​ ചോ​ദി​ക്ക​ലും പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​വു​മൊ​ക്കെ തു​ട​ങ്ങി​യ​തോ​ടെ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഹൈ​ബി​യു​ടെ ചു​വ​രെ​ഴു​ത്തു​ക​ളും ഫ്ല​ക്സു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സും സ​ജീ​വ​മാ​ണ്. കോ​ട്ട​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പി​റ​വ​ത്ത്​ ഇ​രു മു​ന്ന​ണി​യും സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​രു​വ​രു​ടെ​യും പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. 

Tags:    
News Summary - Lok Sabha elections 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.