കൊച്ചി: ഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആലപ്പുഴ നൂറനാട് പലമേൽ ഉലവക്കാട് തുളസി ഭവനത്തിൽ ബാബുക്കുട്ടനുവേണ്ടിയാണ് റെയിൽവേ പൊലീസ് സൂപ്രണ്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
മുളന്തുരുത്തിയിൽനിന്ന് ട്രെയിനിൽ കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പ്രാണരക്ഷാർഥം യുവതി ട്രെയിനിൽനിന്ന് ചാടി. പ്രതിക്കായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
175 സെ.മീ ഉയരമുള്ള മെലിഞ്ഞ ഇയാളുടെ വലതു കണ്ണ് പാതി അടഞ്ഞതാണ്. ഇടതു കൈയിലും ഇടതു തോളിലും മറുകുണ്ട്. കണ്ണിെൻറ പ്രശ്നം മറക്കാനായി ചിലപ്പോൾ സൺഗ്ലാസോ മറ്റോ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇടതുകാലിന് ഞൊണ്ടലുള്ളതായും സംശയിക്കുന്നു.
വിവരം ലഭിച്ചാൽ തിരുവനന്തപുരം െറയിൽവേ എസ്.പി(9497996926 ), എറണാകുളം റെയിൽവേ ഡി.വൈ.എസ്.പി(9497990225), എറണാകുളം റെയിൽവേ സി.ഐ(9497987333), എറണാകുളം റെയിൽവേ എസ്.ഐ (9497981118) ഇവരിലാരെയെങ്കിലും ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.