കൊച്ചി: ആഴക്കടലിലെ അത്ഭുതക്കാഴ്ചകളും വർണമത്സ്യങ്ങളുടെ വിസ്മയലോകവും ഒരുക്കി മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നുവരുന്ന മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം 24 വരെ തുടരും.
വ്യത്യസ്തയിനം മത്സ്യങ്ങളുടെ അപൂർവ ശേഖരവുമായി സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ടണൽ അക്വേറിയത്തിന്റെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 9.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9.30 വരെയുമാണ്. സ്കൂളുകളിൽനിന്നും വരുന്ന വിദ്യാർഥികൾക്ക് പ്രവേശന പാസിൽ 50 ശതമാനം കിഴിവും ഒരുക്കിയിട്ടുണ്ട്. കടലമ്മയുടെ കൊട്ടാരവും മനുഷ്യനോളം വലുപ്പം വരുന്ന അരാപൈമയും അലിഗേറ്റ്സുമെല്ലാം സന്ദർശകരുടെ ഹൃദയം കീഴടക്കുകയാണ്. കടലിനുള്ളിൽ കണ്ടുവരുന്ന ലോപ്സ്റ്റർ, ബഫർ ഫിഷ്, തിരണ്ടി തുടങ്ങി പതിനായിരക്കണക്കിന് മത്സ്യങ്ങളും പ്രദർശനത്തിലുണ്ട്.
ഇവ കൂടാതെ വിലക്കുറവിൽ തുണിത്തരങ്ങൾ ഇവിടെനിന്നും വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.