ഫോർട്ട്കൊച്ചി : പുതുവർഷത്തോടനുബന്ധിച്ച് നടന്ന കൊച്ചിൻ കാർണിവൽ ആഘോഷത്തിന് അഗ്നിക്കിരയാക്കിയ കൂറ്റൻ പപ്പാഞ്ഞിയുടെ ഇരുമ്പ് ഫ്രെയിം അടക്കം അവശിഷ്ടങ്ങൾ പരേഡ് മൈതാനിയിൽ മൂന്നു മാസമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇരുമ്പിന്റെ ചട്ടക്കൂട്ടിൽ 42 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെ തയാറാക്കിയത്.
ആരംഭ ഘട്ടത്തിൽ തന്നെ മോദിയുടെ മുഖത്തിന്റെ രൂപസാദൃശ്യം വിവാദത്തിനിട നൽകിയിരുന്നു. പിന്നീട് മുഖ രൂപം മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് പപ്പാഞ്ഞിയെ കാണാനെത്തിയ ലക്ഷങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാത്തതും വിവാദമായി മാറിയിരുന്നു.
കളിക്കാനെത്തുന്ന കുട്ടികൾ പലപ്പോഴും ഇവയിൽ തട്ടി വീണ് പരിക്കേൽക്കുന്നതും പതിവായി. കളിക്കാൻ സ്ഥലമില്ലാതെ കായികതാരങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് മൈതാനത്തിന്റെ ഒരു ഭാഗത്ത് കഴിഞ്ഞ മൂന്ന്മാസമായി പപ്പാഞ്ഞിയുടെ ഇരുമ്പ് ചട്ടക്കൂട് തടസ്സമായി കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.