കൊച്ചി: കനത്ത സുരക്ഷ സംവിധാനങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രതിഷേധം. എറണാകുളം ലോ കോളജിൽ കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ‘മോദി ഗോ ബാക്ക്, ജനാധിപത്യം സംരക്ഷിക്കുക’ തുടങ്ങിയ ബാനറുയർത്തിയാണ് പ്രതിഷേധിച്ചത്.
ഇത് പൊലീസ് അഴിച്ചുമാറ്റിയെങ്കിലും ബി.ജെ.പി പ്രവർത്തകർ കോളജിലേക്ക് തള്ളിക്കയറാനും മുദ്രാവാക്യം വിളിക്കാനും ശ്രമിച്ചത് ചെറിയ ബഹളത്തിനിടയാക്കി. തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കെ.എസ്.യു നേതാക്കളെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്കുശേഷമായിരുന്നു ഇത്.
തോപ്പുംപടിയിൽ മോദിക്കെതിരെ കരിങ്കൊടി കാണിക്കാൻ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷ പരിശോധനക്കിടെയാണ് ഇവരിൽനിന്ന് കരിങ്കൊടി കണ്ടെത്തിയത്. തുടർന്ന് ഇവരെ വിട്ടയക്കാനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.