പട്ടിമറ്റം: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് വീണു. തട്ടാംമുഗൾ- കിളികുളം റോഡിൽ അമൃത് ജവാൻ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തെങ്ങ് വീണതോടെ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.കെ. ശ്യാംജി, വി.ജി. വിജിത് കുമാർ, നിധിൻ, ദിലീപ്, ദീപേഷ്, ദിവാകരൻ, സുനിൽകുമാർ, കെ.കെ. രാജു എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കോതമംഗലം: കനത്ത മഴയിൽ നെല്ലിക്കുഴിയിൽ വീട് തകർന്നു. കുര്യാപ്പാറ മോളം പുത്തൻപുരക്കൽ തങ്കമണി കുഞ്ഞിന്റെ വീടാണ് കഴിഞ്ഞദിവസം വൈകീട്ട് തകർന്ന് വീണത്. വീടിന്റെ അടുക്കളയും സമീപ മുറിയും മേൽക്കൂരയോടൊപ്പം നിലംപൊത്തുകയായിരുന്നു.ഒറ്റക്ക് താമസിക്കുന്ന ഇവർ മുൻവശത്തായിരുന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. വീട് പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ പഞ്ചായത്തിലും മറ്റും നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.