കാക്കനാട്: മഴ കനത്തതോടെ പുതിയ ആനമുക്കിന് സമീപത്തെ അഞ്ച് വീട്ടുകാർ ദുരിതത്തിൽ. വീട്ടിലേക്ക് വെള്ളം കയറുന്ന സാഹചര്യത്തിൽ മാറി താമസിക്കേണ്ട ഗതികേടിലാണ് ഇവർ. റോഡിൽനിന്ന് കുറച്ച് താഴ്ചയിലാണ് ഈ വീടുകൾ. ശക്തമായ മഴ പെയ്താൽ വെള്ളം കയറുന്ന സ്ഥിതിയാണ്. റോഡിൽനിന്നുള്ള വെള്ളം മുഴുവൻ താഴ്ചയിലേക്ക് ഒഴുകുന്നതാണ് ഇതിന് കാരണം.
തൃക്കാക്കരയിൽ ഭരണസമിതികൾ മാറിമാറി വന്നെങ്കിലും ഇവരുടെ ദുരിതത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ല. പൈപ്പിട്ട് സമീപത്തെ കനാലിലേക്ക് വെള്ളം തിരിച്ചുവിടുക എന്നതാണ് ശാശ്വത പരിഹാരം. അല്ലെങ്കിൽ വീട് ഉയർത്താൻ സഹായം ചെയ്യണം.
വർഷങ്ങളായി കൗൺസിലർമാരോടും ഗ്രാമസഭകളിലും ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. വെള്ളം കയറിയതോടെ സാധനങ്ങൾ മാറ്റി വാടകവീടുകളിലേക്ക് പോവുകയാണ് ഇരുവരും. ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും താൽക്കാലിക സൗകര്യമെന്ന നിലയിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളയാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.