ഇളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം ഇഴയുന്നു; കർഷകർ ആശങ്കയിൽ

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ന്തി​ക്ക​ര, കോ​ഴി​ത്തു​രു​ത്ത് ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ച് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നി​ർ​മി​ക്കു​ന്ന മ​ണ​ൽ ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക. മ​ഴ മാ​റി വേ​ന​ൽ ക​ടു​ത്ത​തോ​ടെ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഓ​രു വെ​ള്ളം ക​യ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. പെ​രി​യാ​റി​ൽ നി​ന്ന്​ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഓ​രു വെ​ള്ളം ക​യ​റി​യു​ള്ള കൃ​ഷി നാ​ശം ത​ട​യാ​നും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​നു​മാ​ണ് എ​ല്ലാ വ​ർ​ഷ​വും താ​ൽ​ക്കാ​ലി​ക മ​ണ​ൽ ബ​ണ്ട് നി​ർ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ഡ്ര​ഡ്ജ​ർ എ​ത്തി​ച്ചാ​ണ് മൂ​ന്നാ​ഴ്ച മു​മ്പ് ബ​ണ്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, നി​ർ​മാ​ണ​ത്തി​ന് വേ​ഗ​ത പേ​രെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 70 ശ​ത​മാ​നം നി​ർ​മാ​ണ​മേ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളു. ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച ശേ​ഷം ബ​ണ്ടി​ന്‍റെ ഉ​യ​രം കൂ​ട്ടി ബ​ല​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ഇ​നി​യും പ​ണി​ക​ൾ ശേ​ഷി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു മാ​സം കൊ​ണ്ട് ബ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഈ ​വ​ർ​ഷം നേ​ര​ത്തെ ബ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന അ​വ​കാ​ശ​വും പൊ​ളി​ഞ്ഞു. മ​ഴ മാ​റി​യ​തോ​ടെ ഏ​ത് സ​മ​യ​ത്തും ഓ​രു വെ​ള്ളം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ക​യ​റാം എ​ന്ന സ്ഥി​തി​യാ​ണ്. ഓ​രു വെ​ള്ളം ക​യ​റി​യാ​ൽ പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലെ​യും ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ കൃ​ഷി നാ​ശ​വും ഉ​ണ്ടാ​കും.

സ​മീ​പ​ത്തെ ആ​റോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റ് ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​യെ​യും ബാ​ധി​ക്കും. ബ​ണ്ട് നി​ർ​മാ​ണ​ത്തി​നാ​യി ഈ ​വ​ർ​ഷം 24.62 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - sand embankment construction drags on; Farmers are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.