കൊച്ചി: ഗതാഗത വകുപ്പിൽ മുമ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയുമായിരുന്ന മേഴ്സി ഗബ്രിയേലിനെ വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കാനും ശിക്ഷയായി 11,750 രൂപ പിഴ ഈടാക്കാനും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ ഉത്തരവിട്ടു. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിൽ 30 ദിവസത്തിനകം മറുപടി തരാതിരുന്നതും പിന്നീട് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകിയതിനും ഇവർക്കെതിരെ വിവരാവകാശ പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളി സംസ്ഥാന വിവരാവകാശ കമീഷന് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് കിട്ടി 30 ദിവസത്തിനകം പരാമർശിത കാലയളവിൽ പിഴസംഖ്യ ട്രഷറിയിൽ ഒടുക്കാനും വിവരം ചെലാെൻറ അസ്സൽ സഹിതം കമീഷൻ സെക്രട്ടറിയെ അറിയിക്കാനും നിർദേശമുണ്ട്. അല്ലാത്തപക്ഷം തുക ഇവരുടെ ശമ്പളത്തിൽനിന്ന് പിടിച്ച് സമയബന്ധിതമായി അടക്കുന്ന കാര്യം ഓഫിസ് മേധാവി ഉറപ്പുവരുത്തേണ്ടതും കമീഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.