കൊച്ചി: ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളെന്ന നിലയിൽ മനുഷ്യ സമൂഹത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി. ഖുർആനിന്റെ അന്തസ്സത്തയിലേക്ക് മടങ്ങാൻ സമൂഹം തയാറായാൽ അക്രമങ്ങൾക്കും അരാചകത്വങ്ങൾക്കും തടയിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലൂർ ദാറുൽ ഇഹ്സാൻ ഹിഫ്ള് കോളജിന്റെ 12ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനം പ്രിൻസിപ്പൽ ഹാഫിസ് ഷക്കീർ ഹുസൈൻ മൗലവി നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ചെയർമാൻ വി.പി. ഷിയാദ് കൺവീനർ ടി.യു. സാദത്ത്, സെക്രട്ടറി എ.എം. ഹാരിസ്, സുലൈമാൻ അബൂബക്കർ സേട്ട്, എച്ച്.ഇ. അഹമ്മദ് താഹിർ സേട്ട്, ഖത്തീബ് മുഹ്യിദ്ദീൻ മൗലവി, മുഹമ്മദ് ഹാഫിസ്, എ.എച്ച്. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.