എടവനക്കാട്: വൈപ്പിനിലെ വിവിധ തീരപ്രദേശങ്ങളിൽ കടലേറ്റവും വെള്ളക്കെട്ടും തുടരുന്നു. കായലോരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിന്റെ പിടിയിലായി. നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട്, അണിയിൽ, മായാബസാർ, അണിയിൽ കിഴക്ക്ഭാഗം, മുരിപ്പാടം, പഴങ്ങാട് കടപ്പുറം ഭാഗങ്ങളിലാണ് കടൽ ക്ഷോഭവും വെള്ളക്കെട്ടും രൂക്ഷമായത്.
ശക്തമായ തിരമാലകളിൽ അടിച്ചുകയറുന്ന മണ്ണും ചളിയും നിറഞ്ഞ് തീരദേശ റോഡ് നാമാവശേഷമായി. പലയിടത്തും മത്സ്യബന്ധന ഉപകരണങ്ങൾ കേടുവന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിനിടെ എടവനക്കാട് ഭാഗത്തെ കടൽകയറ്റ പ്രശ്നം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റും പ്രതിനിധികളും കലക്ടർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനകം കടൽഭിത്തിയുടെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് കലക്ടർ ഉറപ്പ് നൽകിയതായും ശനിയാഴ്ച കലക്ടർ സ്ഥലം സന്ദർശിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ എന്നിവർ അറിയിച്ചു. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിൽ പറഞ്ഞ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടക്കാത്ത സാഹചര്യത്തിൽ കാലവർഷം ശക്തമായപ്പോൾ രണ്ട് ദിവസത്തിനകം എങ്ങനെ നടപ്പാക്കുമെന്നാണ് തീരവാസികൾ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.