ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്

മ​ഹാ​ത്മ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി ആ​ർ.​എം.​ഒ​യു​മാ​യി

ച​ർ​ച്ച ന​ട​ത്തു​ന്നു

ഫോർട്ട്​കൊച്ചി ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; പ്രതിഷേധവും തർക്കവും

ഫോ​ർ​ട്ട്കൊ​ച്ചി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​വും പ്ര​തി​ഷേ​ധ​വും. രോ​ഗി​ക​ളി​ൽ പ​ല​രും ക്യൂ​വി​ൽ കാ​ത്തു​നി​ന്ന്​ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ മ​ട​ങ്ങി. രോ​ഗി​ക​ൾ മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​ത്മ സാം​സ്കാ​രി​ക വേ​ദി നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​ത്മ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ സൂ​പ്ര​ണ്ടും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ആ​ർ.​എം.​ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

നി​ല​വി​ൽ ജോ​ലി ഭാ​രം കൂ​ടു​ത​ലാ​ണെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​ർ.​എം.​ഒ പ​റ​ഞ്ഞ​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ കീ​മോ ക​ഴി​ഞ്ഞ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ക്ക​ണ്ട കു​ത്തി​വെ​പ്പ്​ ന​ഴ്സു​മാ​രു​ടെ അ​നാ​സ്ഥ​കൊ​ണ്ട് താ​മ​സി​ച്ച​ത് മൂ​ലം അ​ണു​ബാ​ധ​യു​ണ്ടാ​യ​താ​യും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഡി.​എം.​ഒ​ക്കും പ​രാ​തി​കൊ​ടു​ക്കു​മെ​ന്നും മ​ഹാ​ത്മ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ത്തി​ന് വേ​ദി ചെ​യ​ർ​മാ​ൻ ഷ​മീ​ർ വ​ള​വ​ത്ത്, ആ​ർ. ബ​ഷീ​ർ, മ​ൻ​സൂ​ർ അ​ലി, സി.​ഇ. സി​യാ​ദ് കെ.​ബി. ജ​ബ്ബാ​ർ, ഹ​സീ​ന നൗ​ഷാ​ദ്, സം​ജാ​ദ് ഈ​ര​വേ​ലി, അം​ജു കൊ​ച്ച​ങ്ങാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - There are not enough doctors in the Fort Kochi Govt. hospital; Protest and dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.