കൊച്ചി: ചേരാനല്ലൂർ സിഗ്നൽ ജങ്ഷന് സമീപത്തുനിന്ന് ടിപ്പർ ലോറി മോഷ്ടിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. ഇടപ്പള്ളി പോണേക്കര മുഹമ്മദ് ബിലാൽ (25), ആലുവ യു.സി കോളജിന് സമീപം അരുൺ റെജി (19), വാഴക്കാലയിൽ താമസിക്കുന്ന പ്രവീൺ കുമാർ (39), കളമശ്ശേരി കുസാറ്റ് ഭാഗത്ത് താമസിക്കുന്ന മനു (29), ആലുവ തുരുത്ത് സ്വദേശി റിഷാദ് എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് പിടികൂടിയത്. 20ന് പുലർച്ചയായിരുന്നു മോഷണം.
മണൽ മാഫിയയിൽ ഉൾപ്പെട്ട റിഷാദിന് രേഖകൾ ഇല്ലാതെ ടിപ്പർ ലോറി ആവശ്യമുണ്ടെന്ന് സുഹൃത്തായ മനുവിനോട് പറഞ്ഞിരുന്നു. മനുവിെൻറ നിർദേശപ്രകാരം ബിലാലും സംഘവും ചേർന്ന് ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ ഭാഗത്ത് സർവിസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ കള്ളത്താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ച് െകാണ്ടുപോയി റിഷാദിന് വിറ്റു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
നമ്പർ േപ്ലറ്റ് പെയിൻറ് തേച്ച് മറച്ചനിലയിൽ ടിപ്പർ ലോറി ആലുവ ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു. എറണാകുളം സെൻട്രൽ അസിസ്റ്റൻറ് കമീഷണർ എ.ജെ. തോമസിെൻറ നിർദേശപ്രകാരം ചേരാനല്ലൂർ ഇൻസ്പെക്ടർ പി.കെ. വിജയരാഘവൻ, സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.