വൈപ്പിൻ: തീരത്തോട് ചേർന്ന് ട്രോളിങ് നടത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് ടീം കസ്റ്റഡിയിൽ എടുത്തു.
തീരത്തുനിന്ന് 20 മീറ്റർ ആഴപരിധിവരെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ചതിനാണ് പിടികൂടിയത്.
തൃശൂർ രജിസ്ട്രേഷനിലെ അൽ ബദർ എന്ന ബോട്ടും ആലപ്പുഴ രജിസ്ട്രേഷനിലെ സ്റ്റെല്ല എന്ന ബോട്ടും ആണ് പിടിയിലായത്.
അൽ ബദർ ബോട്ടിന് 90,000 രൂപയും സ്റ്റെല്ല ബോട്ടിന് 50,000 രൂപയും പിഴ ഈടാക്കി.
മുനമ്പം മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പി.പി. സിന്ധു, ചെല്ലാനം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അക്ഷയ് എന്നിവർ നടപടികൾ പൂർത്തീകരിച്ചു. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.