തീരത്തോട് ചേർന്ന് ട്രോളിങ്; രണ്ട് ബോട്ടുകൾ പിടികൂടി
text_fieldsവൈപ്പിൻ: തീരത്തോട് ചേർന്ന് ട്രോളിങ് നടത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് ടീം കസ്റ്റഡിയിൽ എടുത്തു.
തീരത്തുനിന്ന് 20 മീറ്റർ ആഴപരിധിവരെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ചതിനാണ് പിടികൂടിയത്.
തൃശൂർ രജിസ്ട്രേഷനിലെ അൽ ബദർ എന്ന ബോട്ടും ആലപ്പുഴ രജിസ്ട്രേഷനിലെ സ്റ്റെല്ല എന്ന ബോട്ടും ആണ് പിടിയിലായത്.
അൽ ബദർ ബോട്ടിന് 90,000 രൂപയും സ്റ്റെല്ല ബോട്ടിന് 50,000 രൂപയും പിഴ ഈടാക്കി.
മുനമ്പം മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പി.പി. സിന്ധു, ചെല്ലാനം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അക്ഷയ് എന്നിവർ നടപടികൾ പൂർത്തീകരിച്ചു. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.