മൂവാറ്റുപുഴ: നിരവധി മോഷണക്കേസിൽ പ്രതികളായ പൊന്നാനി സ്വദേശികളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തഫ്സീർ (26), തൻസീർ (24) എന്നിവരാണ് പിടിയിലായത്. വിവിധ ജില്ലകളിൽ നടന്ന 22 മോഷണക്കേസിൽ പ്രതിയാണ് തൻസീർ. തഫ്സീറിനെതിരെ പത്തോളം കേസുണ്ട്. മൂവാറ്റുപുഴയിൽ നടന്ന മോഷണ പരമ്പരകളുമായി ബന്ധപ്പെട്ട അേന്വഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലായാണ് ഇവരുടെ മോഷണപരമ്പര അരങ്ങേറിയിട്ടുള്ളത്. മോഷണക്കേസുകളിൽ അറസ്റ്റിലായി ഒട്ടേറെ തവണ ജയിൽ വാസം അനുഭവിച്ചിട്ടുള്ള ഇരുവരും ജയിൽമോചിതരായാൽ വീണ്ടും മറ്റൊരു കേന്ദ്രത്തിൽ എത്തി മോഷണം ആരംഭിക്കും.
കഴിഞ്ഞ ദിവസം അമ്പലമുകളിൽനിന്ന് മോഷണം പോയ ബൈക്കുമായി നഗരത്തിൽ ചുറ്റിത്തിരിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
മൂവാറ്റുപുഴ ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ, സബ് ഇൻസ്പെക്ടർ വി.കെ. ശശികുമാർ, എ.എസ്.ഐ സി.എം. രാജേഷ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർ അഗസ്റ്റിൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ്. സനൂപ്, ബേസിൽ സ്കറിയ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.