മട്ടാഞ്ചേരി: മുന്നറിയിപ്പില്ലാതെ ജലമെട്രോ ബോട്ട് സർവിസ് നിർത്തിയത് യാത്രക്കാരെ വലച്ചു. ഫോർട്ട്കൊച്ചി-എറണാകുളം സർവിസാണ് ചൊവ്വാഴ്ച വൈകീട്ട് നാല് മുതൽ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവെച്ചത്.
ഏറെ തിരക്കുള്ള സമയത്ത് ജെട്ടിക്ക് മുന്നിൽ ഒരു നോട്ടീസ് പതിച്ചാണ് സർവിസ് നിർത്തിവെച്ചതെന്ന് യാത്രക്കാർ പറഞ്ഞു. ഏപ്രിൽ 21നാണ് എറണാകുളം-ഫോർട്ട്കൊച്ചി ജലമെട്രോ സർവിസ് ആരംഭിച്ചത്.
ടൂറിസ്റ്റുകൾ ഏറെ വരുന്ന മേഖലയായതിനാൽ രാവിലെയും വൈകീട്ടും വലിയ തിരക്കുണ്ട്. അവധിക്കാലമായതിനാൽ ഒട്ടേറെ യാത്രക്കാർ ജല മെട്രോയിൽ നഗരത്തിൽനിന്ന് ഫോർട്ട്കൊച്ചിയിലെത്തിയിരുന്നു.
ഈ ഘട്ടങ്ങളിലൊന്നും സർവിസ് മുടക്കത്തെ സംബന്ധിച്ച മുന്നറിയിപ്പില്ലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കായി എന്ന് നോട്ടീസുണ്ടെങ്കിലും ജെട്ടി പൂർണമായും അടഞ്ഞുകിടന്നതോടെ ജനത്തിന്റെ പ്രതിഷേധം ഉയർന്നു.
ഒടുവിൽ അര കിലോമീറ്റർ നടന്ന് പലരും ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലെത്തി ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് നഗരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.