കൊച്ചി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം നടന്നു. ഡി.വൈ.എഫ്.ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു. പ്രതിഷേധ യോഗം കച്ചേരിപ്പടിയിൽ ജില്ല ജോയന്റ് സെക്രട്ടറി അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ടി.എസ്. ഷിഫാസ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് എസ്.പി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
പനങ്ങാട്: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നവശ്യപ്പെട്ട് യു.ഡി.എഫ് കുമ്പളം മണ്ഡലം കമ്മിറ്റി പനങ്ങാട് പ്രതിഷേധ മാർച്ച് നടത്തി. ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സി.എക്സ്. സാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്, പനങ്ങാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം. ദേവദാസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.ജി. സത്യൻ, സണ്ണി തണ്ണിക്കോട്ട്, സിജീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസ് വർക്കി, പഞ്ചായത്ത് പാർലമെൻറ്റി പാർട്ടി ലീഡർ അജിത് വേലക്കടവിൽ, പഞ്ചായത്ത് മെംബർമാരായ സിമി ജോബി, ബിസി പ്രദീപ്, മിനി ഹെന്ററി, മഹിള കോൺഗ്രസ് നേതാക്കളായ ഷേർലി ജോർജ്, ഷീജ പ്രസാദ്, റസീന സലാം, പ്രേമ ഭാർഗവൻ എന്നിവർ സംസാരിച്ചു.
കാക്കനാട്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാർ തീരുമാനത്തിനെതിരെ തൃക്കാക്കരയിലെ വിവിധയിടങ്ങളില്‍ സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു. വാഴക്കാലയിൽ തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, കാക്കനാട് ജങ്ഷനിൽ ലോക്കൽ സെക്രട്ടറി സി.എൻ. അപ്പുകുട്ടൻ, എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ലോക്കൽ സെക്രട്ടറി വി.ടി. ശിവൻ എന്നിവർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. സി.പി. സാജൽ, എ.വി. ജോസഫ് എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.
മരട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. മരട്, പേട്ട, തൃപ്പൂണിത്തുറ, കുമ്പളം, പനങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം മരട് വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നെട്ടൂരിൽ പ്രതിഷേധ പ്രകടനം നടത്തി. നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. നെട്ടൂർ മഹല്ല് ജുമാമസ്ജിദിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ധന്യ ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗത്തിൽ എൻ.ജെ. സജീഷ്കുമാർ, സി.ആർ. ഷാനവാസ്, കെ.വി. കിരൺ രാജ് എന്നിവർ സംസാരിച്ചു.
സി.എ.എ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മരട് മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. നെട്ടൂർ പഴയ മാർക്കറ്റിൽനിന്ന് ആരംഭിച്ച പ്രകടനം ധന്യ ജങ്ഷനിൽ സമാപിച്ചു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് നിയാസ് മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തറ മണ്ഡലം സെക്രട്ടറി റാഷിദ് കളരിക്കൽ, മരട് മുനിസിപ്പൽ പ്രസിഡൻറ് മൻസൂർ ഇബ്രാഹിം, മുനിസിപ്പൽ സെക്രട്ടറി നസീർ ബുഖാരി, നെട്ടൂർ സെൻട്രൽ ബ്രാഞ്ച് പ്രസിഡൻറ് അനസ്, സെക്രട്ടറി ഷെജീബ്, നെട്ടൂർ വെസ്റ്റ് ബ്രാഞ്ച് പ്രസിഡൻറ് നിസാർ, സെക്രട്ടറി അൻസാർ എന്നിവർ നേതൃത്വം നൽകി.
പള്ളുരുത്തി: പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പള്ളുരുത്തി മേഖലയിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് മുസ്തഫ പള്ളുരുത്തി, വൈസ് പ്രസിഡന്റ് അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു. ആഷിക് ജലീൽ, അബ്ദുൽ ലത്തീഫ്, അഹമദ് ഖലീൽ, സിയാദ് എന്നിവർ നേതൃത്വം നൽകി.
എസ്.ഐ.ഒ. പ്രതിഷേധത്തിന്റെ ഭാഗമായി പള്ളുരുത്തി ഏരിയയുടെ നേതൃത്വത്തില്‍ സി.എ.എ ഉത്തരവ് കത്തിച്ച്. ഏരിയ പ്രസിഡന്റ് അജ്മൽ, കൊച്ചി സിറ്റി എക്സ്പാന്ഷന് കണ്‍വീനര്‍ ബിലാല്‍ എന്നിവർ നേതൃത്വം നല്കി. പള്ളുരുത്തി തങ്ങൾ നഗര്‍ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കച്ചേരിപ്പടിയില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.