കോതമംഗലം മണ്ഡലത്തിൽ ഹാങ്ങിങ് ഫെൻസിങ്ങിന് 2.5 കോടിയുടെ അനുമതി

കോ​ത​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ട്ട​മ്പു​ഴ, ക​വ​ള​ങ്ങാ​ട്, പി​ണ്ടി​മ​ന, കോ​ട്ട​പ്പ​ടി, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് സ്ഥാ​പി​ക്കു​ന്ന​തി​ന് 2.5 കോ​ടി രൂ​പ അ​നു​മ​തി​യാ​യി. രാ​ഷ്ട്രീ​യ​കൃ​ഷി വി​കാ​സ് യോ​ജ​ന, ക്രോ​പ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്​ എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യ​ത്.

പ​ദ്ധ​തി ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി ജോ​ൺ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​വി​ൽ ന​ബാ​ർ​ഡ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളാ​യ ക​വ​ള​ങ്ങാ​ട് 18 കി​ലോ​മീ​റ്റ​ർ, പി​ണ്ടി​മ​ന 11 കി​ലോ​മീ​റ്റ​ർ, കു​ട്ട​മ്പു​ഴ 80 കി​ലോ​മീ​റ്റ​ർ, കീ​രം​പാ​റ 14 കി​ലോ​മീ​റ്റ​ർ എ​ന്നീ ദൂ​ര​ത്തി​ലാ​ണ് ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് നി​ർ​മി​ക്കു​ന്ന​ത്. കോ​ട്ട​പ്പ​ടി​യി​ലും നീ​ണ്ട​പാ​റ​യി​ലും ന​ബാ​ർ​ഡ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും വ​ടാ​ട്ടു​പാ​റ​യി​ൽ ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് സ്ഥാ​പി​ക്ക​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - 2.5 crore sanctioned for hanging fencing in Kothamangalam constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.