കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടി-മേതല പെരിയാർ വാലി കനാലിന് കുറുകെയുള്ള നടപ്പാലത്തിൽ രക്തം കണ്ടെത്തി. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത നടപ്പാലത്തിൽ ശനിയാഴ്ച രാവിലെയാണ് രക്തം കട്ടപിടിച്ച് കിടക്കുന്നത് നാട്ടുകാർ കണ്ടത്. പാലം പൊലീസ് നിരീക്ഷണത്തിലാണ്.
ഞായറാഴ്ച വൈകീട്ടോടെ ഫോറൻസിക് സംഘമെത്തി രക്ത സാമ്പിൾ ശേഖരിച്ച് മടങ്ങി. രക്തം മൃഗത്തിന്റേയാണോ മനുഷ്യന്റേതാണോ എന്ന് ഫോറൻസിക് പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമേ അറിയാനാകൂ. പരിസരങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല.
പാലത്തിലൂടെ കടന്നുപോകുന്ന വാട്ടർ കണക്ഷന്റെ പി.വി.സി പൈപ്പിലേക്ക് രക്തം ചീറ്റിത്തെറിച്ചതായി കാണുന്നുണ്ട്. പാലത്തിന്റെ കൈവരി മതിലിന് മുകളിലും രക്തക്കറയുണ്ട്. രാത്രി വൈകി പലപ്പോഴും ഈ പാലത്തിന് മുകളിൽ സാമൂഹികവിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.