കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ അംഗത്തിനെതിരെ സെക്രട്ടറിയുടെ അസഭ്യവർഷം. പ്രതിഷേധിച്ച അംഗത്തെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. 15ാം വാർഡ് അംഗം എം.വി.റെജിക്ക് നേരെയാണ് സെക്രട്ടറി സി.ജെ.സാബു അസഭ്യവർഷം നടത്തിയത്. ബുധനാഴ്ച രാവിലെ തന്റെ വാർഡിലെ ഒരാൾ ആറ് മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിന് സെക്രട്ടറിയുടെ മുറിയിലേക്ക് കടന്ന് ചെന്നപ്പോൾ അസഭ്യവർഷം നടത്തുകയും ൈകയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി.
സെക്രട്ടറിയുടെ അസഭ്യവർഷം കേട്ട് കൂടെ ഉണ്ടായിരുന്ന വനിത അംഗം സെക്രട്ടറിയുടെ മുറിയിൽനിന്ന് പുറത്ത് കടക്കുകയും ചെയ്തു. ൈകേയറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.വി.റെജി, നാസർ വട്ടേക്കാടൻ, ഷറഫിയ ഷിഹാബ് എന്നീ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് എത്തിയ പൊലീസ് കഴിഞ്ഞദിവസം കമ്പനിപ്പടിയിലെ പുറമ്പോക്ക് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചതിന് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ എം.വി. റെജിയെ അറസ്റ്റ് ചെയ്തു. സെക്രട്ടറിയുടെ ക്യാബിനിൽ കയറി മെംബർ എം.വി.റെജി അസഭ്യം പറഞ്ഞ് പ്രകോപിപ്പിച്ചതാണ് സെക്രട്ടറി തിരിച്ച് അദ്ദേഹവുമായി വാക്കേറ്റം ഉണ്ടാക്കാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. മജീദ് പറഞ്ഞു.എഡിറ്റ് ചെയ്ത് വിഡിയോകളാണ് സമൂഹത്തിലും മാധ്യമങ്ങളിലും പ്രചരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.