കോതമംഗലം: താലൂക്കിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. നഗരസഭയിലും 10 പഞ്ചായത്തുകളിലും പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടമ്പുഴ, നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് വ്യാപനം രൂക്ഷമായിട്ടുള്ളത്.
വടാട്ടുപാറയിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച വീട്ടമ്മ മരിച്ചിരുന്നു. നഗരസഭയിൽ 18 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. വ്യാപനം കൂടുതലുള്ള നെല്ലിക്കുഴി, കോട്ടപ്പടി, കുട്ടമ്പുഴ പഞ്ചായത്തുകളിൽ 10 മുതൽ 15 വരെ പനി ബാധിതരാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയുണ്ട്.
നെല്ലിക്കുഴി പഞ്ചായത്തിൽ തൃക്കാരിയൂർ മേഖലയിലാണ് വ്യാപനം തുടങ്ങിയത് നിലവിൽ ഇരമല്ലൂർ, ചെറുവട്ടൂർ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യമാണ്. തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയെങ്കിലും ഫലപ്രദമായിട്ടില്ലെന്നതാണ് രോഗവ്യാപനം സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.