കോതമംഗലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെല്ലിക്കുഴി ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഇടയാലിക്കുടി അഷ്കർ (27), ഇടയാലിൽ യൂനസ് (31) എന്നിവരാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. ഡി.വൈ.എഫ്.ഐ നെല്ലിക്കുഴി മേഖല പ്രസിഡന്റ് പലവിളകിഴക്കേതിൽ അജ്മലിനാണ് കുത്തേറ്റത്ത്. ഈമാസം രണ്ടിന് രാത്രി എട്ടോടെ നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം റോഡിൽ വെച്ചാണ് സംഭവം.
അന്തർ സംസ്ഥാന തൊഴിലാളിയെ ആക്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് അജ്മലിനെ കുത്തിയത്. സംഭവശേഷം ഒളിവിൽപോയ പ്രതികളെ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് നാല് പേർക്കെതിരെ കൂടി കേസെടുത്തു. പ്രതികളെ സഹായിച്ചതിന് നെല്ലിക്കുഴി സ്വദേശി ജിതിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, കോതമംഗലം എസ്.എച്ച്.ഒ പി.ടി. ബിജോയി, എ.എസ്.ഐ സലീം, എസ്.സി.പിഒമാരായ നിയാസ്, ഷെമീർ, സി.പി.ഒ കുഞ്ഞുമോൻ, ഷിയാസ്, സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.