കോതമംഗലം: മഴ പെയ്താൽ ഒരുതുള്ളി വെള്ളംപോലും പുറത്തുപോകാതെ ചെറുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രം. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ് മുണ്ടോത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് 42 ലക്ഷം രൂപ മുടക്കി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
അരക്കോടിയോളം രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. ഇത്രയധികം പണം മുടക്കി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ട് ഒരു വർഷംപോലും ആയിട്ടില്ല.
മാസങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു ആക്ഷേപം വന്നപ്പോൾ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പുനരുദ്ധാരണം നടത്തിയിരുന്നു. എന്നാൽ, വീണ്ടും മഴ പെയ്യുമ്പോൾ വെള്ളം പുറത്തുപോകാത്ത അവസ്ഥയാണ്.
അരക്കോടിയിലധികം ജനസംഖ്യയുള്ള നെല്ലിക്കുഴി പഞ്ചായത്തിൽ നൂറുകണക്കിന് പാവപ്പെട്ടവരും സാധാരണക്കാരും നിത്യവും ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്ന് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.