കോതമംഗലത്ത് കോളജ് വിദ്യാർഥിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് വിദ്യാർഥിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനമേറ്റതായി പരാതി. ബി.എസ്.സി ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥി മെൽബിനാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റത്.

കോളജിന് പുറത്തു നിന്നെത്തിയ എസ്.എഫ്.ഐ മുൻ നേതാവും കോളജിലെ യൂണിറ്റ് സെക്രട്ടറിയും കൂട്ടാളികളും ചേർന്ന് മർദിച്ചുവെന്നാണ് പരാതി. മെൽബിൻ ചെയ്യുന്ന റേഡിയോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിഡിയോ എടുക്കുന്നതിനെചൊല്ലി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

കോളജിലെ പൂർവ വിദ്യാർഥിയുടെ വിഡിയോ റേഡിയോ പ്രോഗ്രാമിന് പകർത്താത്തതാണ് മർദനത്തിലേക്ക് നയിച്ചത്. മെൽബിന്റെ ഉടുത്തിരുന്ന തുണി ഉൾപ്പെടെ അഴിച്ചെടുത്താണ് ക്യാമ്പസിനുള്ളിൽ ക്രൂരമായി മർദിച്ചത്. മുൻപ് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കോളജ് പരിസരത്ത് വിൽപ്പന നടത്തിയതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളും മർദനത്തിലേക്ക് നയിച്ചതായി വിദ്യാർഥികൾ പറയുന്നു.

കഴുത്തിന് ഗുരുതര പരിക്കേറ്റ മെൽബിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോതമംഗലത്തെ ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Kothamangalath college student beaten up by SFI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.