കാണാതായ വീട്ടമ്മ തോട്ടിൽ മരിച്ച നിലയിൽ

കോതമംഗലം: കാണാതായ വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലാട് പരേതനായ നിരവത്ത്കണ്ടത്തിൽ പൗലോസിന്റെ ഭാര്യ മറിയക്കുട്ടിയെ (78) ആണ് ചേലാട് കരിങ്ങഴ കോച്ചാപ്പിള്ളിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

ബുധനാഴ്‌ച്ച രാവിലെ മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ മരത്തിൽ തങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് അൽപം അകലെയായി തോടിന് മുകളിൽ ചെരിപ്പും കുടയും കണ്ടതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. കോതമംഗലം പൊലീസ് എത്തി നടപടി സ്വീകരിച്ചു.

Tags:    
News Summary - missing housewife found dead in kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.