കോതമംഗലം: നിരാലംബരായ സ്ത്രീകൾക്കായി 'നിർഭയ' ഒരുങ്ങുന്നു. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന സ്ത്രീകളുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കിയുള്ള 'നിർഭയ സെൻറർ ഫോർ വിമൻ ഇൻ ഡിസ്ട്രെസ്' കോതമംഗലത്ത് നിർമാണം ആരംഭിച്ചു. നിർഭയ ഫൌണ്ടേഷന് കീഴിലെ ആദ്യ സംരംഭമാണ് വിമൻ ഇൻ ഡിസ്ട്രെസ്. കോതമംഗലം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഫൗണ്ടേഷനാണ് ആവശ്യമായ സ്ഥലം നൽകിയത്.
നിർഭയ കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾക്കും പീസ് വാലി പിന്തുണ നൽകും. ഗാർഹിക പീഡനത്തിന് ഇരയാക്കപ്പെട്ടവർ, വിധവകൾ, ശാരീരിക-മാനസിക പീഡനങ്ങളെ അതിജീവിച്ചവർ എന്നിങ്ങനെ വിവിധ തരത്തിലുള്ളവർക്ക് നിർഭയ ആശ്വാസമാകും. ഇതിനായി സ്ത്രീകളുടെ വസ്ത്ര നിർമാണ യൂനിറ്റ് ഉൾെപ്പടെ ഈ കേന്ദ്രത്തിൽ സജ്ജമാക്കും. പ്രവാസിയായ പി.ബി. സമീറാണ് കെട്ടിട നിർമാണം സ്പോൺസർ ചെയ്യുന്നത്. ലോഗോ പ്രകാശനം നിർഭയ ഫൗണ്ടേഷൻ ചെയർമാൻ കെ.എം. യൂസുഫ്, വൈസ് ചെയർപേഴ്സൻ സീമ ജി. നായർ എന്നിവർ ചേർന്ന് പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബൂബക്കറിന് കൈമാറി നിർവഹിച്ചു. പീസ് വാലി വർക്കിങ് കമ്മിറ്റി അധ്യക്ഷൻ കെ.എ. ഷെമീർ, കമ്മിറ്റി അംഗം യൂസുഫ് അലി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.