കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിങ് സാമഗ്രികൾ ഉദ്യോഗസ്ഥർ പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചു. എം.എ കോളജിലെ കേന്ദ്രത്തിൽ നിന്നും ബുധനാഴ്ച്ച രാവിലെ തന്നെ പോളിങ് സാമഗ്രികളുമായി വിദൂര കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥർ യാത്രയായി.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലയിലുള്ള തേര,്തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ ആദിവാസി കോളനികളിലാണ് പോളിങ് സ്റ്റേഷനുകൾ ഉള്ളത്. താളുംകണ്ടം ഒഴിച്ചുള്ള പ്രദേശങ്ങളിലേക്കുള്ള പോളിങ് സാമഗ്രികൾ വൻ സുരക്ഷാ ക്രമീകരണങ്ങളോടെ ബ്ലാവന കടവിൽ എത്തിച്ച് ജങ്കാർ വഴിയാണ് മറുകരയിലെത്തിച്ചത്.43-ാം ബൂത്ത് നമ്പറായ തലവച്ചപാറയിൽ 421 ഉം, തേരയിൽ - 61-ഉം, കുഞ്ചിപ്പാറയിൽ 265 ഉം, വാരിയത്ത് 168 ഉം വോട്ടർമാരാണുള്ളത്. താളുംകണ്ടത്ത് 118 വോട്ടർമാരും ഉണ്ട്. ദുർഘട കാട്ടുപാതകളിലൂടെ മണിക്കൂറുകൾ ജീപ്പിൽ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. വൈകിട്ടോടെ കേന്ദ്രങ്ങളിൽ എത്തി തെരഞ്ഞെടുപ്പ് സജ്ജികരണങ്ങൾ ഒരുക്കി. തെരഞ്ഞെടുപ്പ് പൂർത്തിയായി വെള്ളിയാഴ്ച്ച രാത്രി ഏറെ വൈകി മാത്രമേ ഉദ്യോഗസ്ഥർ മടങ്ങിയെത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.