കോതമംഗലം: ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ നൂതന കണ്ടുപിടിത്തങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പഴയകാല വിദ്യകളും ഒരുമിച്ച് അണിനിരത്തി കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് വജ്ര ജൂബിലിയോട് അനുബന്ധിച്ചുള്ള ശാസ്ത്ര-സാങ്കേതിക പ്രദർശനം 'വജ്രമേസി'ന് തുടക്കമായി. കാർഷിക മേഖലയിൽ പാടശേഖരങ്ങളിൽ ജലവിതാനം നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന ജലചക്രം കൗതുകമായി.
മീൻപിടിത്തം, ഒറ്റാൽ, ചൂണ്ട, കിള, കൊയ്ത്ത്, മെതിക്കൽ, മരംമുറി, നെല്ല് കുത്ത്, കാളവണ്ടി തുടങ്ങി കാർഷിക പ്രവർത്തനങ്ങളും പ്രദർശനത്തിലുണ്ട്. സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, വ്യവസായ വകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപറേഷൻ, ഫയർ ഫോഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്. 15 വിദേശനിർമിത കാറുകളും 12 വിദേശ നിർമിത ബൈക്കുകളും പ്രദർശിപ്പിക്കുന്ന 'ടെലെ' മത്സരം ഞായറാഴ്ച കോളജിൽ നടക്കും. മുപ്പതോളം റോബോട്ടുകളുടെ നിരയും പ്രദർശനത്തിനുണ്ട്.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം പ്രഭാഷണം നടത്തി. എൻ.പി.ഒ.എൽ മുൻ അസി. ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ, കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, വൈസ് ചെയർമാൻ എ.ജി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.