കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിൽ ഭീതി വിതച്ച് കാട്ടുകൊമ്പന്മാർ. റോഡിൽ മാവുംചുവട്ടിൽ വനംവകുപ്പ് സ്ഥാപിച്ച ഏറുമാടത്തിന് സമീപത്ത് റോഡ് മുറിച്ചുകടക്കുമ്പോഴാണ് വഴിയാത്രക്കാർ ആനകളെ കണ്ടത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് ആനകൾ റോഡ് മുറിച്ചുകടന്നത്.രണ്ട് കൊമ്പന്മാരാണ് വഴിയാത്രക്കാർ പകർത്തിയ ദൃശ്യത്തിലുള്ളത്. ജനവാസ മേഖലയിൽനിന്ന് ഇറങ്ങിവന്ന ആനകൾ ചേലമല ഭാഗത്തേക്ക് പോവുകയായിരുന്നു.
നൂറുകണക്കിന് പ്രദേശവാസികളും വിനോദസഞ്ചാരികളും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്. രാത്രികാലങ്ങളിൽ പെരിയാർ കടന്നെത്തുന്ന ആനകൾ കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കൃഷി നാശംവരുത്താൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ആനകൾ പുഴ കടന്ന് എത്തുന്നത് തടയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.