കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറാനുള്ള നിയന്ത്രണം സഞ്ചാരികൾ പാലിക്കുന്നില്ലെന്ന് പരാതി. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് പെരിയാറിന് കുറുകെയുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലം. ഇവിടെ സഞ്ചാരികളുടെ തിരക്ക് ഏറിയതോടെയാണ് കുട്ടമ്പുഴ പഞ്ചായത്ത് പാലത്തിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഒരേസമയം നിരവധി പേരാണ് തൂക്കുപാലത്തിൽ കയറുന്നത്. ഇവർ തൂക്കുപാലത്തിൽനിന്ന് ചാടുകയും പാലം കുലുക്കുകയും ചെയ്യുന്നത് പതിവാണ്. വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്തും അപകടസാധ്യത ഒഴിവാക്കാനും ഒരേസമയം 25 പേരിൽ കൂടുതൽ പാലത്തിൽ കയറരുത് എന്ന മുന്നറിയിപ്പോടെ പഞ്ചായത്ത് സെക്രട്ടറി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ, ഇത് വകവെക്കാതെ കൂടുതൽ വിനോദസഞ്ചാരികൾ പാലത്തിൽ കയറുന്നുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. പാലത്തിൽ 25 പേരിൽ കൂടുതൽ കയറുന്നത് തടയാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.