കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു

കോതമംഗലം: പിണവൂർ കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടിയിലെ പാമ്പാടി സന്തോഷ് (48) ആണ് കൊല്ലപെട്ടത്. കൂലിപണിക്കാരനായ സന്തോഷ് ശനിയാഴ്ച്ച വൈകിട്ട് കുളിക്കാനായി പോകുമ്പോൾ പിണവൂർ കുടി വലിയ തോടിന് സമീപം വച്ച് കാട്ടാന കൂട്ടത്തിന്‍റെ മുന്നിൽപ്പെടുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. കുട്ടംമ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു. നേര്യമംഗലം വനത്തിലെ വെളിയത്തു പറമ്പ് ഭാഗത്ത് നിന്നും ഇറങ്ങിയ കാട്ടാന കൂട്ടങ്ങൾ രണ്ട് ദിവസമായി പ്രദേശത്ത് തമ്പടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.  

Tags:    
News Summary - Tribal killed in elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.