കോതമംഗലം: കൃഷിയിടത്തിൽ ഇറങ്ങിയ ആന കുഴിയിൽ വീണു. കല്ലേലിമേട്ടിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഴിയിൽ വീണത്. റബർതോട്ടത്തിൽ നിർമിച്ച കുഴിയിലാണ് മോഴയാന വീണത്. കാട്ടാനയെ പിന്നീട് വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കാട്ടിലയച്ചു. കുഴിയിൽനിന്ന് ചാലുകീറിയാണ് ആനയെ കരക്കെത്തിച്ചത്. കരയിൽ കയറിയ ആനയുടെ തുമ്പിക്കൈ കൊണ്ട് നാട്ടുകാരിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു. കല്ലേലിമേട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. വനാതിർത്തിയിൽ ഫലപ്രദമായ വൈദ്യുതിവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.