കോതമംഗലം: ചൊവ്വാഴ്ച വൈകീട്ടത്തെ കാറ്റിലും മഴയിലും കോതമംഗലം നഗരസഭയിലും അഞ്ച് പഞ്ചായത്തിലും കനത്ത കൃഷിനാശം. ഇരുന്നൂറോളം കർഷകരുടെ 26,600 വാഴ നശിച്ചു.
1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം നഗരസഭയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴ, 9000 കുലക്കാത്ത വാഴ ഉൾപ്പെടെ 60 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ നഷ്ടവും നെല്ലിക്കുഴിയിൽ ആറ് കർഷകരുടെ 100 കുലച്ചതും 150 കുലക്കാത്തതുമായ 250 വാഴക്ക് 95,000 രൂപയുടെ നഷ്ടവും പിണ്ടിമനയിൽ ആറ് കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, നാല് റബർ മരം ഉൾപ്പെടെ 1.05 ലക്ഷം രൂപയുടെ നഷ്ടവും കോട്ടപ്പടിയിൽ രണ്ട് കർഷകരുടെ 100 വാഴ ഉൾപ്പെടെ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.