കഞ്ചാവുമായി യുവാവ് പിടിയിൽ

കോതമംഗലം: മൂവാറ്റുപുഴ: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിനെയാണ് (കണ്ണൻ -22) പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പൈങ്ങോട്ടുകര ഷാപ്പ് ഭാഗത്ത് കഞ്ചാവ് വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.

ഇൻസ്പെക്ടർ ജിയോ മാത്യു, എസ്.ഐമാരായ എം.സി. എൽദോസ്, കെ.പി. ഡാന്റി, എ.എസ്.ഐമാരായ ഷാൽബി അഗസ്റ്റിൻ, നിജു ഭാസ്കർ, ഗിരീഷ് കുമാർ, രതീശൻ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അജീഷ് കുട്ടപ്പൻ, റഷീദ്, ദീപു പി. കൃഷ്ണൻ, സനൂപ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Young man arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.