ആലുവ: എടയാർ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധക്ക് കാരണം ഇടിമിന്നലെന്ന് സൂചന. നാല് കമ്പനികളിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായാണ് ഇടിമിന്നലുണ്ടായത്. തുടർന്നാണ് എടയാർ ഓറിയോൺ കെമിക്കൽസ്, ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബർ യൂനിറ്റ്, സി.ജി ലൂബ്രിക്കൻറ് സ്ഥാപനങ്ങൾ അഗ്നിക്കിരയായത്.
ശക്തമായ ഇടിമിന്നലിൽ വൈദ്യുതി കമ്പികൾ തമ്മിൽ ഉരസിയാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള ഇരുപത്തഞ്ചോളം അഗ്‌നിരക്ഷ യൂനിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
നാല് കമ്പനികളിലായി 1.65 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വ്യവസായ വകുപ്പ് അധികൃതർ കണ്ടെത്തിയത് ഈ തുകക്കുള്ള നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.