കൊച്ചി: മഹാരാജാസിെൻറ തിരുമുറ്റത്ത് വിദ്യാർഥി കാലത്തെ ഓർമകളുമായി ഒരൊത്തുചേരൽ. 50 വർഷം പിന്നിട്ട എസ്.എഫ്.ഐയുടെ ചരിത്രമുഹൂർത്തങ്ങൾ ഓർത്തെടുത്ത മുൻകാല പ്രവർത്തകസംഗമം 'പാതയോരങ്ങളെ ഭൂതകാലങ്ങളെ' സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.
'ലോകത്തെ എല്ലാ പ്രശ്നങ്ങളോടും സംവദിക്കുേമ്പാഴും വിദ്യാർഥി രാഷ്ട്രീയത്തിെൻറ കേന്ദ്രം അക്കാദമികമാകണം. അതുയർത്തിപ്പിടിക്കേണ്ട സവിശേഷ സന്ദർഭമാണ് ഇപ്പോൾ രാജ്യത്ത്. അടിമുടി വർഗീയവും വാണിജ്യവുമായി വിദ്യാഭ്യാസം മാറി. അന്ധവിശ്വാസങ്ങൾ സത്യമാണെന്ന് പറയുന്ന പാഠപുസ്തകങ്ങൾ പിന്തുടരാൻ പറയുന്നു. ഇതിനൊക്കെ എതിരെ ശക്തമായ പോരാട്ടങ്ങൾ പുതിയ കാലം ആവശ്യപ്പെടുന്നുണ്ട് -രാജീവ് പറഞ്ഞു.
മുൻ സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ.കെ. വാസുദേവൻ പതാക ഉയർത്തി. എൻ.സി. മോഹനൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവ്, ജില്ല സെക്രട്ടറി സി.എസ്. അമൽ, പി.ആർ. മുരളീധരൻ, പി.ആർ. രഘു, റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ, കെ.ഡി. വിൻസെൻറ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.