മട്ടാഞ്ചേരി: നിരവധി വിവാഹച്ചടങ്ങുകൾക്ക് വേദിയായ മട്ടാഞ്ചേരി ടൗൺഹാൾ ഇക്കുറി ഒരു വ്യത്യസ്ത വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായി മാറിയിട്ടും ടൗൺഹാളിൽ വിവാഹ ആഘോഷം നടന്നു. മട്ടാഞ്ചേരി പുതിയ റോഡ് നാസറിെൻറ മകൻ നിയാസും ഫോർട്ട്കൊച്ചി കുന്നുംപുറം പള്ളിപ്പറമ്പിൽ പരേതനായ ലുക്ക്മാെൻറ മകൾ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, രണ്ട് ബുധനാഴ്ച വധുവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു.
തുടർന്ന് വധുവിനെ മട്ടാഞ്ചേരി ടൗൺഹാളിൽ പ്രവർത്തിക്കുന്ന കോവിഡ് രോഗി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.എന്നാൽ, നിശ്ചയിച്ച കല്യാണം നടത്താൻ തന്നെ ബന്ധുക്കൾ തീരുമാനിച്ചു. മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളിയിൽ നടന്ന ചടങ്ങിൽ വധുവിെൻറ പിതാവിെൻറ സഹോദരൻ ഷൗക്കി വരന് നിക്കാഹ് ചെയ്ത് കൊടുത്തു.
ഈ സമയം മട്ടാഞ്ചേരി ടൗൺഹാളിൽ വധു പുതുവസ്ത്രങ്ങളെടുത്ത് അണിഞ്ഞൊരുങ്ങി. കൂടെയുള്ള മറ്റ് രോഗികൾ ചേർന്ന് ടൗൺഹാൾ ഒരു ആഘോഷ കേന്ദ്രമാക്കി മാറ്റി. ഒപ്പനയും താള മേളങ്ങളുമായി ടൗൺഹാൾ കല്യാണ വീടായി. ആഘോഷ ചടങ്ങുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.