മെ​ട്രോ: സൈക്കിളുമായി എല്ലാ സ്റ്റേഷനുകളിൽനിന്നും കയറാം

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും സൈ​ക്കി​ളു​മാ​യി മെ​ട്രോ​യി​ൽ ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്. ന​ഗ​ര​ത്തി​ലെ സൈ​ക്കി​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഈ ​മാ​സം 17 മു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ്​ സ്​​റ്റേ​ഷ​നു​ക​ള്‍ വ​ഴി മെ​ട്രോ​യി​ല്‍ സൈ​ക്കി​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദം ന​ൽ​കി​യ​ത്.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ച​ങ്ങ​മ്പു​ഴ പാ​ര്‍ക്ക്, പാ​ലാ​രി​വ​ട്ടം, ടൗ​ണ്‍ ഹാ​ൾ, എ​റ​ണാ​കു​ളം സൗ​ത്ത്, മ​ഹാ​രാ​ജാ​സ് കോ​ള​ജ്, എ​ളം​കു​ളം സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു സൗ​ക​ര്യം. 22 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 67 യാ​ത്ര​ക്കാ​രാ​ണ് സൗ​ജ​ന്യ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 15,000 യാ​ത്ര​ക്കാ​രാ​ണ് നി​ല​വി​ല്‍ കൊ​ച്ചി മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.

സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി സൈ​ക്കി​ളു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​ക മാ​ര്‍ഗ​നി​ര്‍ദേ​ശ​വും കെ.​എം.​ആ​ര്‍.​എ​ല്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​രു ട്രെ​യി​നി​ല്‍ നാ​ല്​ സൈ​ക്കി​ള്‍ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. അ​വ​ശി​ഷ്​​ട​ങ്ങ​ള്‍, ഗ്രീ​സ് ആ​ധി​ക്യം, അ​ഴു​ക്ക്, മൂ​ര്‍ച്ച​യു​ള്ള വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഇ​ല്ലാ​തെ വേ​ണം സൈ​ക്കി​ള്‍ ക​യ​റ്റാ​ൻ. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തോ പ​രി​ശീ​ല​ന ച​ക്ര​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ച​തോ ആ​യ സൈ​ക്കി​ളു​ക​ൾ, ര​ണ്ടി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​രു​ന്ന് ച​വി​ട്ടി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. മ​ട​ക്കി​വെ​ക്കു​ന്ന​തോ അ​ഴി​ച്ചു​മാ​റ്റാ​ന്‍ പ​റ്റു​ന്ന​തോ ബാ​ഗു​ക​ള്‍ വ​ഹി​ക്കു​ന്ന​തോ ആ​യ സൈ​ക്കി​ളു​ക​ളെ ല​ഗേ​ജ് ഇ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കും. സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം, ഇ​ട​നാ​ഴി​ക​ള്‍, സ്​​റ്റേ​ഷ​ന്‍ കെ​ട്ടി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം, പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ സൈ​ക്കി​ള്‍ ഓ​ടി​ക്കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്.

സൈ​ക്കി​ള്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഞാ​യ​റാ​ഴ്ച മു​ത​ല്‍ എ​ല്ലാ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നും സൈ​ക്കി​ള്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും കെ.​എം.​ആ​ര്‍.​എ​ല്‍ എം.​ഡി അ​ല്‍കേ​ഷ്കു​മാ​ര്‍ ശ​ര്‍മ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.