മൂ​വാ​റ്റു​പു​ഴ നഗരറോഡ് വികസനം അടിയന്തര യോഗം; നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്​ തീരുമാനമായില്ല

മൂ​വാ​റ്റു​പു​ഴ: മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ന​ഗ​ര​റോ​ഡ് വി​ക​സ​നം പു​ന​രാ​രം​ഭി​ക്കാ​നാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മൊ​ന്നു​മാ​യി​ല്ല.

എ​ന്നാ​ൽ, വൈ​ദ്യു​തി തൂണുക​ളും ബി.​എ​സ്.​എ​ൻ.​എ​ൽ കേ​ബി​ളു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി റോ​ഡ് പ്ര​വൃ​ത്തി നി​ല​ച്ചി​ട്ട്. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​രാ​റു​കാ​ര​ൻ നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​രാ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി കി​ഫ്ബി​ക്കു ക​ത്തു ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വ്യാ​ഴാ​ഴ്ച എം.​എ​ൽ.​എ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. നി​ർ​മാ​ണ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി എ​സ്റ്റി​മേ​റ്റി​ലെ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ക​രാ​ർ ക​മ്പ​നി​യു​ടെ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

എ​ന്നാ​ൽ, റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള മ​റ്റു ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​ൻ യോ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്ഫോ​ർ​മ​റും ആ​ർ.​എം.​യു യൂ​നി​റ്റും സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ട രൂ​പ​രേ​ഖ​ക്ക്​ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഓ​ട​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ബി.​എ​സ്.​എ​ൻ.​എ​ൽ ഒ​പ്റ്റി​ക്ക​ൽ കേ​ബി​ളു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്തി പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു നീ​ക്കാ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കി​ഫ്ബി, ബി.​എ​സ്.​എ​ൻ.​എ​ൽ, കെ.​എ​സ്.​ഇ.​ബി, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ആ​രം​ഭി​ച്ച​താ​ണ് റോ​ഡ് ന​വീ​ക​ര​ണം.

നാ​ലു മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും പൂ​ർ​ണ​മാ​യി നി​ല​ച്ചു. 15 ശ​ത​മാ​നം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ന്‍റെ അ​രി​ക് കു​ഴി​ച്ച് കോ​ൺ​ക്രീ​റ്റ് ചേം​ബ​റു​ക​ൾ സ്‌​ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

Tags:    
News Summary - City road development emergency meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.